ഇടയ്ക്കിടെ ടോയ്‌ലറ്റില്‍ പോകണമെന്ന തോന്നലോ | Health Tips Malayalam | Tips for health | Ayurveda
പലര്‍ക്കുമുള്ള ഒരു പ്രശ്‌നമാണ്, ഇടയ്ക്കിടെ ടോയ്‌ലറ്റില്‍ പോകണമെന്നുള്ളത്. പലര്‍ക്കും ഇതൊരു ശീലം പോലെയാകും. എവിടെയെങ്കിലും പോകാന്‍ നില്‍ക്കുമ്പോള്‍ ടോയ്‌ലറ്റില്‍ പോകാനുള്ള തോന്നല്‍, ഭക്ഷണം കഴിച്ചാല്‍ ഇത്തരം തോന്നല്‍. പലരും ഇത് ശീലവും ശീലക്കേടും എന്ന വാക്കു കൊണ്ടാണ് വിവരിയ്ക്കാറ്.എന്നാല്‍ മെഡിക്കല്‍ രംഗം ഇതിനെ ഇറിറ്റബില്‍ ബവല്‍ സിന്‍ഡ്രോം എന്ന അവസ്ഥയിലൂടെയാണ് വിവരിയ്ക്കുന്നത്.
ഐബിഎസ് അഥവാ ഇറിറ്റബില്‍ ബവല്‍ സിന്‍ഡ്രോം അവസ്ഥയാണ് ഇത്. ഇതിനൊപ്പം പലര്‍ക്കും ഡിപ്രഷന്‍ പോലുള്ള തോന്നലുകളുമുണ്ടാകാം. ചിലര്‍ക്ക് ഇത് വയറുവേദനയും കഫം പോക്കും എല്ലാം തന്നെയുണ്ടാക്കും.ഇറിറ്റബിൾ സിൻഡ്രോം ഉള്ളവരിൽ കണ്ടു വരുന്ന ഒരു ലക്ഷണമാണ് അനീമിയ. ദഹന പ്രശ്നങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ഇത്. ഇറിറ്റബിൽ സിൻഡ്രോം ഉള്ളവരിൽ അസാധാരണമായ വിധത്തിൽ തടി കുറയാറുണ്ട്.
ഇത് കുടലിനെ ബാധിയ്ക്കുന്ന അവസ്ഥയാണ്. നമ്മുടെ ശരീരത്തിലെ കുടലിന്റെ താളാത്മകമായ ചലനത്തിലൂടെയാണ് നമ്മുടെ ഭക്ഷണത്തിലെ ആവശ്യമുള്ള വസ്തുക്കള്‍ ശരീരത്തിലേയ്ക്ക വലിച്ചെടുത്ത് ബാക്കിയുള്ളത് മലമായി പുറന്തള്ളുന്നത്. എന്നാല്‍ ഇറിറ്റബില്‍ ബവല്‍ സിന്‍ഡ്രോമെങ്കില്‍ ഈ താളാത്മക ചലനം നടക്കുന്നില്ല. ഒന്നുകില്‍ ഈ ചലനം വളരെ വേഗത്തിലാകും, അല്ലെങ്കില്‍ തീരെ മെല്ലെയാകും. ഇത് രണ്ടും സാധാരണ ശോധനയെ ബാധിയ്ക്കും. വേഗത്തില്‍ ആണെങ്കില്‍ ഇളകിയ രൂപത്തിലും വളരെ മെല്ലെയെങ്കില്‍ ഉറച്ച രൂപത്തിലും പോകും. ഇതു രണ്ടും ആരോഗ്യത്തിന് നല്ലതല്ല. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാത്തതും. കുടലിന്റെ ചലനത്തിലും ദഹന രസത്തിന്റെ ഉല്‍പാദനത്തിലും വരുന്ന പ്രശ്‌നങ്ങളാണ് ഇതിന് കാരണമാകുന്നത്.
ഇത്തരക്കാര്‍ക്ക് പലപ്പോഴും അമിതമായ ഉത്കണ്ഠ, ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങളുണ്ടാകാം. പല തവണ ടോയ്‌ലറ്റില്‍ പോകുക, പോയാലും തൃപ്തിയാകാതിരിയ്ക്കുക, എവിടെയെങ്കിലും പോകാന്‍ നില്‍ക്കുമ്പോള്‍ ഈ പ്രശ്‌നം ഉണ്ടാകുക എന്നിവയെല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാകാം. സെറോട്ടോനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനം അമിതമാകുമ്പോഴും ഈ പ്രശ്‌നമുണ്ടാകാം. ഇതിന് ബ്രെയിനും നമ്മുടെ കുടലുമായുള്ള കണക്ഷന്‍ പ്രധാനമാണ്. ഇതിനാല്‍ തന്നെ സ്‌ട്രെസ്, ടെന്‍ഷന്‍ പോലുള്ളവയെങ്കില്‍ ഇത്തരം ഇറിട്ടബിള്‍ ബവല്‍ സിന്‍ഡ്രോം ഉണ്ടാകാം.
സ്‌ട്രെസ് കുറയ്ക്കുന്നതിലൂടെ 75 ശതമാനം ഈ പ്രശ്‌നം കുറയ്ക്കാം. അമിതമായ ഇറച്ചി, പ്രോസസ്ഡ് ഭക്ഷണങ്ങള്‍ കഴിയ്ക്കാതിരിയ്ക്കുക. ഇതു പോലെ ജങ്ക് ഫുഡ്, പഞ്ചസാര എന്നിവ ഒഴിവാക്കുക. ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കാം. ഇതു പോലെ കാര്‍ബോ കുറച്ച് പച്ചക്കറികളും പഴങ്ങളുമെല്ലാം കഴിയ്ക്കാം. എരിവ്, പുളി, എണ്ണമയം തുടങ്ങിയവ കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണം പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തിനും ഒപ്പം ഭക്ഷണം വളരെ പെട്ടെന്ന് ദഹിക്കാനും സഹായിക്കും.ധാരാളം വെള്ളവും കുടിയ്ക്കുക. ഇത് ദീര്‍ഘകാലമായുള്ള പ്രശ്‌നങ്ങളെങ്കില്‍ ഇതിന് മരുന്നുകളും ഉണ്ട്.
A state of complete physical, mental, and social well-being is defined as health. A healthy life cycle necessitates a well-balanced diet as well as regular exercise. Our social environment has a significant impact on our individual health. Individual health is dependent on public cleanliness.
health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health.
source
In this video, I'm sharing three essential tips for improving your overall health and well-being.…
Everything you need know on how to invest in Crypto as a beginner. Investing in…
Follow Crypto Anup Alts: https://www.youtube.com/@CryptoAnupAlts Bybit $30'000 Deposit Bonus + 1000$ USDT GIVEAWAY! source
Interested in advertising with Car Dealership Guy? Drop us a line here: https://cdgpartner.com Interested in…
Contact us today at (877) 870-3703 for your free, no-obligation quote. Choosing Best Structured Settlement…
Support our channel by choosing your next credit card using one of the card links…